കൊലപാതക ശ്രമം; പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പരവൂര്‍ കുറുമണ്ടല്‍ മൂലവിളവീട്ടില്‍ ജേക്കബ് (48) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി ജോസ് പ്രകാശിനെയാണ് ഇയാള്‍ കുത്തിയത്.
മുമ്പ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിന്റെ വിരോധത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കുറുമണ്ടല്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വച്ച് ജേക്കബ് കത്തി ഉപയോഗിച്ച് ജോസ് പ്രാകാശിന്റെ കഴുത്തില്‍കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ജേക്കബ്. പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.

Advertisement