ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണശബളമായ തുടക്കം

Advertisement

കുന്നത്തൂർ:വിദ്യാർത്ഥികളിൽ കായിക – ശാസ്ത്ര-കലാവാസനകൾ വളർത്തി കൊണ്ടുവരാൻ ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു.ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.സംവിധായകൻ ആദർശ്.എൻ.കൃഷ്ണ കലാമേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.വത്സലകുമാരി (കുന്നത്തൂർ),ഡോ.സി.ഉണ്ണികൃഷ്ണണൻ (പടിഞ്ഞാറെ കല്ലട),ബിനു മംഗലത്ത് (പോരുവഴി),ആർ.ഗീത (ശാസ്‌താംകോട്ട),കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഗീതാകുമാരി.പി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ശ്രീലേഖ.റ്റി, ഷീജ രാധാകൃഷ്‌ണൻ,പഞ്ചായത്ത് അംഗങ്ങളായ റെജികുര്യൻ,രാജൻ നാട്ടിശ്ശേരി,പ്രഭാകുമാരി.എസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി.ആർ,സ്വാഗത സംഘം ചെയർപേഴ്സണും സ്കൂൾ പ്രിൻസിപ്പാളുമായ ലേഖ.എസ്,ശ്യാം.ആർ,ഹരികുമാർ.ബി,
പ്രസീദ.ജി,സുബുകുമാർ,ബിന്ദു വി.എ,അജിത്ത്കുമാർ.വി,രമ്യാകൃഷ്‌ണൻ
എന്നിവർ സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.ആർ ഗോപീകൃഷ്ണൻ നന്ദിയും പറഞ്ഞു.നെടിയവിള വിജിഎസ്എസ് അംബികോദയം ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,ആറ്റുകടവ്,ഗവ.എൽ പി സ്കൂൾ നെടിയവിള എന്നിവിടങ്ങളിലായി
7 വേദികളിലാണ് മൽസരങ്ങൾ നടക്കുന്നത്.ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നിന്നുള്ള 3000 ത്തോളം കലാ പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.കലാമേള നാളെ സമാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here