ശാസ്താംകോട്ട. അയിത്തത്തിനും അമിതാധികാര പ്രവണതകള്‍ക്കുമെതിരെ പോരാടിയ മഹത് വ്യക്തിത്വമാണ് കുമ്പളത്ത് ശങ്കുപ്പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഈടുറ്റ നിരവധി വ്യക്തികളെ വളര്‍ത്തിഎടുത്ത കലാലയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ടകോഴ്സുകള്‍ തേടി കുട്ടികള്‍ വിദേശത്തേക്ക് പോകുന്നുഎന്ന് കരുതേണ്ടതില്ലെന്നുംപണ്ട് മികവിനുവേണ്ടിയാണ് വിദേശ പഠനത്തിനു പോകുന്നതെങ്കില്‍ ഇന്ന് ഇവിടെപഠിക്കാന്‍ മാര്‍ക്കുലഭിക്കാത്തവര്‍ വിദേശത്ത് പോകുന്ന പ്രവണതയാണ് ഏറെയുള്ളത് .ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ പ്രവേശനം ലഭിക്കാനിടയില്ലാത്തവര്‍ എന്‍ജിനീയറിംങിന്പ്രവേശനം നേടിയപോലെയാണ് ഇപ്പോള്‍ പലയിടത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‌റ് പിഎസ് പ്രശാന്ത് സ്വാഗതഗാനപ്രകാശനവും ഉപഹാര സമര്‍പ്പണവും നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി പിഎസ് സുപാല്‍എംഎല്‍എ,പിസി വിഷ്ണുനാഥ് എംഎല്‍എ, സിആര്‍ മഹേഷ് എംഎല്‍എ,ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ,ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ.അജികുമാര്‍,ബോര്‍ഡ് അംഗം ജി സുന്ദരേശന്‍,,ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ.പി.കെ ഗോപന്‍,സംഘാടകസമിതി രക്ഷാധികാരി കെ സോമപ്രസാദ്, ബ്‌ളോക്ക് പ്രസിഡന്‍റ് ആര്‍ സുന്ദരേശന്‍,പഞ്ചായത്തപ്രസിഡന്‌റ് ആര്‍ ഗീത,സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍, സിന്‍ഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാര്‍,
സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ.ഡോ.കെ.എസ് അനില്‍കുമാര്‍,ബ്‌ളോക്ക് അംഗം തുണ്ടില്‍ നൗഷാദ്,പഞ്ചായത്ത്അംഗം എം രജനി, വിവിധ കമ്മിറ്റി ചെയര്‍മാന്മാരായ കെ കെ രവികുമാര്‍, എം വി ശശികുമാരന്‍നായര്‍, വഴുതാനത്ത് ബാലചന്ദ്രന്‍, അഡ്വ.സി ജി ഗോപുകൃഷ്ണന്‍, പ്രഫഎ ജി അമൃതകുമാരി,ഡോ.അജേഷ് എസ്ആര്‍, വൈ.ഷാജഹാന്‍,കെ വി രാമാനുജന്‍തമ്പി,ആര്‍ ശ്രീജ, സഞ്ജു ജെ തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ( ഡോ. )കെ സി പ്രകാശ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഘോഷയാത്ര നടന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സദ്യയും രാത്രി കുട്ടികളുടെ കലാപരിപാടികളും നടന്നു.