കാപ്പാ നിയമ പ്രകാരം അറസ്റ്റില്‍

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ
നിയമപ്രകാരം കരുതല്‍ തടവിലാക്കി. മീനാട് ആനാംചാലില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ബല്ലാക്ക് എന്നറിയപ്പെടുന്ന വിനീഷ് (27) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2020ല്‍ കല്ലുമലയില്‍ കഞ്ചാവ് കച്ചവടം നടത്തിയത് ചോദ്യം ചെയതവരെ സ്‌ഫോടക വസ്തു എറിഞ്ഞ് സ്റ്റീല്‍ പൈപ്പ്, ബിയര്‍ കുപ്പി എന്നിവ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലും ഉള്‍പ്പടെ നിരവധി മയക്കുമരുന്ന് കേസുകളിലും കൊലപാതകശ്രമ കേസുകളിലും അടിപിടി കേസിലും പ്രതിയാണ് ഇയാള്‍.
2 മാസം മുന്‍പ് ചാത്തന്നൂര്‍ ജംഗ്ഷനിലെ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞു വന്ന പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന്
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇയാളെ നെടുമ്പനയില്‍ നിന്ന് പോലീസ് സാഹസികമായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ്.എന്‍. ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്.