കാപ്പാ നിയമലംഘനം; പ്രതി പിടിയില്‍

Advertisement

കൊല്ലം: കാപ്പാ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം കുറുമണ്ണ തോപ്പില്‍ കോളനി വിഷ്ണു മന്ദിരത്തില്‍ ശ്രീക്കുട്ടന്‍ എന്ന സൂരജ്(22) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലത്തേക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡിഐജി
അജിതാ ബീഗം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതി ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് കൊല്ലം ജില്ലയില്‍ പ്രവേശിച്ച് വീണ്ടും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കാപ്പാ നിയമലംഘനത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.