പീഡനം; പ്രതി പിടിയില്‍

Advertisement

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു
പോയി പീഡിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയില്‍ തോട്ടുമുക്ക് മക്ക ഹൗസില്‍ ജഹാസ് (21) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി എറണാകുളത്തെ ഒരു ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയെ അന്വേഷിച്ചു വരവെയാണ് പാലക്കാട് നിന്നും പെണ്‍കുട്ടിയെ ജഹാസിനൊപ്പം കണ്ടെത്തിയത്. പാലക്കാട് നിന്നും പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് കടത്തിക്കൊണ്ടു പോകാനിരിക്കവെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.