പത്തനാപുരത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ അടത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Advertisement

പത്തനാപുരത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ അടത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ അമല്‍ ഫാത്തിമ മന്‍സിലില്‍ അഹമ്മദ് കബീര്‍ ഭാര്യ ലത്തീഫ ബീവി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക് 11 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്‍വശത്തെ തെങ്ങില്‍ നിന്ന് തേങ്ങ അടത്തുന്നതിനിടെ ഇരുമ്പു തോട്ടി തെന്നി സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. രണ്ട് അലൂമിനിയം കമ്പികള്‍ ചേര്‍ത്ത് കെട്ടുകയും അതിന്റെ അറ്റത്ത് ഇരുമ്പ് ഘടിപ്പിച്ചാണ് തേങ്ങ അടത്താന്‍ ശ്രമിച്ചത്. ഷോക്കേറ്റ ലത്തീഫയെ സമീപവാസികള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Advertisement