പുന്നമൂട്ടിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Advertisement

ശാസ്താംകോട്ട:ദേശീയ പാതയിൽ പുന്നമൂടിനു സമീപം വച്ച് മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ സുരേഷ് എന്ന കാട്ടി സുരേഷ് (30),പത്തനാപുരം കുര ചരുവിള താഴതിൽ അഖിൽ (25) എന്നിവരെയാണ് ശാസ്താംക്കോട്ട പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കഞ്ചാവുമായി പിടികൂടിയ അഖില്‍ പോക്സോ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ 14 കേസ്സുകളിലെ പ്രതിയാണ്.സുരേഷും നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതിയാണ്.

Advertisement