ദേശീയ ജൂനിയർ ഗേൾസ് സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണം, നേട്ടത്തില്‍ കൊല്ലത്തെകുട്ടികളും

Advertisement

കൊല്ലം.മധ്യപ്രദേശില്‍ നടന്ന ദേശീയ ജൂനിയർ ഗേൾസ് സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി കൊല്ലം സ്വദേശിനികളും. കേരള സ്കൂൾ ജൂനിയർ ഗേൾസ് ടീം ആണ് കേരളത്തിന് സ്വർണം നേടിയത്. കേരള ടീമിലെ അഭിമാന താരങ്ങളായ പൗർണമി എസ് ഡി, നിരഞ്ജന എന്നിവരാണ് കൊല്ലം കാര്‍. നിരഞ്ജന കൊല്ലം പരവൂർ സ്വദേശിനിയാണ്
ശാസ്താംകോട്ട വേങ്ങ സ്വദേശി തഴവ ഗവ. കോളജ് അധ്യാപകൻ സന്ദീപിൻ്റെയും തേവലക്കര സ്കൂളിലെ അധ്യാപികയായ ദിവ്യയുടെയും മകളായ പൗർണ്ണമി തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അനുപം ശ്രീകുമാർ, ആതിര, നജാ ഫാത്തിമ എന്നിവരും വിജയിച്ച ടീമിലുണ്ട്


Advertisement