ശാസ്താംകോട്ട. ബൈക്കുകാരുടെ മരണപാച്ചില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് വലിയ അപകടം നടന്നത്. ശാസ്താംകോട്ടഭാഗത്തുനിന്നും ഒരു ബൈക്കില്‍വന്ന മൂന്നുപേര്‍ അമിത വേഗതയില്‍ വലതുവശത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാരാളിമുക്ക്ഭാഗത്തുനിന്നും വന്ന ബൈക്കുകാരനെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണം വിട്ടാണ് മൂന്നുപേരുമായി ബൈക്ക് കടത്തിണ്ണയിലേക്ക് പാഞ്ഞുകയറിയത്തെറിച്ചുവീണ യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.. കടഇറക്കിനായി സ്ഥാപിച്ച ഇരുമ്പുതൂണും കടയുടെ കൂരയും ഇടിയേറ്റ് വളഞ്ഞു. ഇടിയേറ്റ എതിര്‍ദിശയില്‍നിന്നും വന്ന ബൈക്കുകാരനും കാര്യമായ പരുക്കുണ്ട്. എല്ലാവരും വിവിധ ആശുപത്രികളിലാണ്.
മേഖലയില്‍ പവര്‍ബൈക്കുകാരുടെ മരണപ്പാച്ചില്‍ സംഭീതാവസ്ഥയാണുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മുറിച്ചു കടക്കാന്‍ പ്രായമായവരും കുട്ടികളും വിഷമിക്കുകയാണ്. പൊട്ടക്കണ്ണന്‍മുക്കിലെ വളവില്‍ അപകടം കുറയ്ക്കാന്‍ വീതി വര്‍ദ്ധിപ്പിച്ച് വര്‍ഷങ്ങളായിട്ടും നടുക്കു നില്‍ക്കുന്ന കെഎസ്ഇബി 11കെവി പോസ്റ്റ് ഒതുക്കി സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഇതില്‍തട്ടാനുള്ള സാധ്യത ഏറെയാണ്.തട്ടിയാല്‍ വന്‍ദുരന്തമാകും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എസ് വളവില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടമാണ്. ഇവിടെ ഓട നിര്‍മ്മാണം നടത്തിയെങ്കിലും ഫലപ്രദമായില്ല.