കൊട്ടിയം: ഡോളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതികളില്‍ ഒരാള്‍ പോലീസ് പിടിയില്‍. മലപ്പുറം വാളാഞ്ചേരി കൂളത്ത് വീട്ടില്‍ സുബിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ കമ്പനികളുടെ സ്റ്റോക്ക് പര്‍ച്ചേസ് ചെയ്യുന്നതിന് ഇന്ത്യന്‍ കറന്‍സിക്ക് ആനുപാതികമായി യുഎസ് ഡോളര്‍ അയച്ചു നല്‍കാമെന്ന് പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ച് 71000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.
പണം അയച്ചു നല്‍കിയ ശേഷം പരാതിക്കാരന് ഡോളറോ അതിന്റെ ലാഭമോ ലഭിച്ചില്ല. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഹുസൈന്‍, വിഷ്ണുരാജ്, ഷാനവാസ്, പ്രജീഷ് എന്നിവരാണ് പ്രതിയെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.