ഏകാധിപതികളായ ഭരണാധികാരികള്‍ തങ്ങള്‍ക്ക് അനുകൂലമായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു, വി ഡി സതീശന്‍

Advertisement

ശാസ്താംകോട്ട. ഏകാധിപതികളായ ഭരണാധികാരികള്‍ തങ്ങള്‍ക്ക് അനുകൂലമായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് മാധ്യമങ്ങളുടെ പഴയ ചരിത്രത്തിലും ആധുനിക ചരിത്രത്തിലും കാണാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെഎസ്എം ഡിബി കോളജില്‍ വജ്രജൂബിലിയുടെഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീയും ഞാനും സ്റ്റാലിനല്ലെന്നും യഥാര്‍ഥ സ്റ്റാലിന്‍ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതാണെന്നും സ്റ്റാലിന്‍ മകനോട് പറഞ്ഞതായ കഥയുണ്ട്,ഹിറ്റ്‌ലര്‍ക്കുവേണ്ടി ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമാക്കിയ ഗീബെല്‍സിന്റെ കഥയുമുണ്ട്. അന്ന് ഗീബല്‍സ് ചെയ്തപണിയാണ് ആധുനിക കാലത്ത് ചില നേതാക്കള്‍ക്കുവേണ്ടി പിആര്‍ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് സതീശന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ)കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ സി പി രാജശേഖരന്‍(ഡെപ്യൂട്ടി എഡിറ്റര്‍,വീക്ഷണം), പി എസ് സുരേഷ്(റസിഡന്‍റ് എഡിറ്റര്‍,ജനയുഗം), ഡി ജയകൃഷ്ണന്‍( ചീഫ് സബ് എഡിറ്റര്‍ മലയാള മനോരമ), ജയന്‍ ഇടയ്ക്കാട്(ബ്യൂറോചീഫ്,ദേശാഭിമാനി) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അരുണ്‍കുമാര്‍, അനില്‍എസ് കല്ലേലിഭാഗം, തുണ്ടില്‍ നൗഷാദ്,എസ്.അനില്‍,ഡോ.രാധികാനാഥ്, ഡോ.ജയന്തി ,അപര്‍ണ വിആര്‍, ലജിത് വിഎസ് എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Advertisement