ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം, പതാരം എസ്എംഎച്ച്എസ്എസും, എൻഎസ്എൻഎസ്പിഎം യു പിഎസ്സും കലാകിരീടം ചൂടി

Advertisement

ശാസ്താംകോട്ട : നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്ക്കൂളിൽ നാല് ദിവസമായി നടന്നു വന്ന സ്ക്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു.ഹയർ സെക്കൻ്റി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പതാരം എസ്.എം.എച്ച്.എസ് .എസ്സും, യു.പി വിഭാഗത്തിൽ പതാരം എൻ.എസ്.എൻ.എസ്.യു.പി.എസും ഓവറോൾ കിരീടം നേടി. നിരവധി പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 270 പോയിൻ്റോടെയാണ് പതാരം എസ്.എം.എച്ച്.എസ്.എസ് മുമ്പിലെത്തിയത്.157 പോയിൻ്റോടെ പോരുവഴി ഗവ.എച്ച്.എസ്.എസ് രണ്ടാമതും 129 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് മൂന്നാമതും എത്തി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ 254 പോയിൻ്റോടെ എസ്.എം.എച്ച്.എസ്.എസ് പതാരം ഓവറോൾ കിരീടം നേടിയപ്പോൾ 212 പോയിൻ്റോടെ ഭരണിക്കാവ് ജെ.എം.എച്ച്.എസും, 155 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ .എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.യു.പി വിഭാഗത്തിൽ 76 പോയിൻ്റോടെ പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി.എസ് വിജയകിരീടം ചൂടി. 74 പോയിൻ്റോടെ ശൂരനാട് ഗവ: എച്ച്.എസ്.എസ് രണ്ടാമതും 72 പോയിൻ്റോടെ മുതുപിലാക്കാട് എൻ.എസ്.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisement