കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ കുളത്തൂപ്പുഴ യൂണിറ്റില്‍ നിന്നും 30ന് രാവിലെ 7.30ന് അയ്യപ്പ ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചതിരിഞ്ഞ് കുംഭാവുരുട്ടി വെള്ളച്ചാട്ടം, പന്തളം കോയിക്കല്‍ ശ്രീ ധര്‍മ ശാസ്ത ക്ഷേത്രം, തിരുവാഭരണ ദര്‍ശനം, എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ മടങ്ങി എത്തും. 610 രൂപയാണ് ചാര്‍ജ്.
ഡിസംബര്‍ 1ന് ഞായറാഴ്ച കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ചാലക്കുടിയില്‍ നിന്നും 80 കി. മീ അകലെയുള്ള മലക്കപ്പാറയിലേക്ക് ഒരു കാനന ഉല്ലാസയാത്ര പുറപ്പെടുന്നു. രാവിലെ 4.30 ന് പുറപ്പെടും. അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും, ആനക്കയം പാലം, പെന്‍സ്റ്റോക്ക് പാലം, ഷോളയാര്‍ ഡാമുകള്‍, ഒടുവിലായി മലക്കപ്പാറയും സന്ദര്‍ശിക്കും. 1420 രൂപയാണ് ഈടാക്കുക.
ഡിസംബര്‍ 8ന് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപുഞ്ചിറ എന്നിവിടങ്ങളിലേക്ക് ഒരു ഏകദിന ഉല്ലാസ യാത്ര പുറപ്പെടുന്നു. ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, മുനിയറ ഗുഹ, ഇലവീഴാപുഞ്ചിറ തടാകം, ഇലവീഴാപുഞ്ചിറ വ്യൂ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ കുളത്തൂപ്പുഴയില്‍ മടങ്ങി എത്തുന്ന യാത്രയുടെ നിരക്ക് 630 രൂപയാണ്.
ഡിസംബര്‍ 15ന് കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ 5ന് പൗര്‍ണമി നാളില്‍ മാത്രം നട തുറക്കുന്ന പൗര്‍ണമിക്കാവ്, ആറ്റുകാല്‍, ആഴിമല, ചെങ്കല്‍, എന്ന ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു. 440 രൂപയാണ് നിരക്ക്.
ഡിസംബര്‍ 22ന് കൊച്ചി നഗര കാഴ്ചകള്‍ ഒരുക്കി കൊച്ചിന്‍ വൈബ്സ് എന്ന പേരില്‍ ഒരു ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കും. രാവിലെ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചിയിലെ പത്തോളം വരുന്ന ടൂറിസം ഡെസ്റ്റിനേഷന്‍സ് ഉള്‍പ്പെടുത്തുകയും വാട്ടര്‍ മെട്രോയില്‍ ഫോര്‍ട്ട് കൊച്ചി മുതല്‍ ഹൈകോര്‍ട്ട് വരെ ശീതികരിച്ച ജലനൗക യാത്രയും തൃപ്പുണിത്തുറ ഹെറിറ്റേജ് മ്യൂസിയം എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ മടങ്ങി എത്തുന്ന ഈ ഉല്ലാസയാത്രക്ക് 760 രൂപയാണ് നിരക്ക്.
ഡിസംബര്‍ 24ന് പുലര്‍ച്ചെ 5ന് അടവി, ഗവി ഇക്കോ ടൂറിസം, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് ഒരു ഏകദിന കാനന ഉല്ലാസയാത്ര പുറപ്പെടുന്നു. 1850 രൂപയാണ് നിരക്ക്.
ഡിസംബര്‍ 25ന് രാവിലെ 6ന് ആലപ്പുഴയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ദര്‍ശന്‍ എന്ന ഉല്ലാസ യാത്ര പുറപ്പെടുന്നു. കൃഷ്ണപുരം കൊട്ടാരം, മ്യൂസിയം, കുമാരകോടി, കരുമാടിക്കുട്ടന്‍ ബുദ്ധ പ്രതിമ, കുഞ്ചന്‍ നമ്പ്യാരുടെ മിഴാവ്, തകഴി മ്യൂസിയം, ആലപ്പുഴ ബീച്ച് എന്നിവ സന്ദര്‍ശിക്കുന്ന ഈ യാത്രക്ക് 520 ആണ് നിരക്ക്.
ഡിസംബര്‍ 29ന് ഫോര്‍ട്ട് ആന്‍ഡ് ബീച്ച് വൈബ്സ് എന്ന പേരില്‍ ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കോയിക്കല്‍ കൊട്ടാരം, അഞ്ചുതെങ് കോട്ട, കാപ്പില്‍ ബീച്ച്, കണ്ടല്‍ വനങ്ങള്‍, തങ്കശ്ശേരി പോര്‍ട്ട്, ബീച്ച്, വിളക്ക് മാടം, പുലിമുട്ട് എന്നിവ സന്ദര്‍ശിച്ച് കുളത്തൂപ്പുഴയില്‍ തിരികെ എത്തുന്നു. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും 8129580903, 0475-2318777.