കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ട് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. ഇയാളില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 2.485 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഓച്ചിറ, മേമനകോമളത്ത് വീട്ടില്‍ മനു മോഹന്‍ (35) ആണ് പിടിയിലായത്. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജൂലിയന്‍ ക്രൂസിന് പരിക്കേറ്റു. പരിക്കേറ്റ ജൂലിയന്‍ ക്രൂസിനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ചതിന് ഓച്ചിറ പോലീസ് കേസ് മനു മോഹനെതിരെ കേസ് എടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, എക്സൈസ് ഇന്റലിജിന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്. എം.ആര്‍, അജിത്ത്, ജൂലിയന്‍ ക്രൂസ്, ബാലു.എസ്.സുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.