എയ്ഡഡ് സ്കൂളിലെ
വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോം അലവൻസ് സർക്കാർ ഉടൻ വിതരണം ചെയ്യണം.. മാനേജേഴ്സ് അസോസിയേഷൻ

Advertisement


ശാസ്താംകോട്ട.:
എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യൂണിഫോം അലവൻസ് ആയി ലഭിക്കുന്ന തുക സർക്കാർ കഴിഞ്ഞ മൂന്നു വർഷമായി നൽകുന്നില്ല ഇത് എയ്ഡഡ് സ്കൂളിനോട് കാണിക്കുന്ന വിവേചനം ആണെന്ന് മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ്  അഭിപ്രായപ്പെട്ടു. ചവറ ഉപജില്ലയിലെ  എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതെ പതിനാറായിരത്തോളം അധ്യാപകർ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്തു വരുന്നു.
ഭിന്നശേഷി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് കല്ലട ഗിരീഷ് ആവശ്യപ്പെട്ടു.എം പി,എംഎൽഎ ഫണ്ട് ഉൾപ്പെടെ വിവിധ സർക്കാർ ഫണ്ടുകൾ എയിഡഡ് സ്കൂളുകൾക്ക് കൂടി ഉപയോഗപ്രദമാക്കുന്ന രീതിയിൽ വിനിയോഗിക്കത്തക്ക നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ സി സി,എസ് പി സി തുടങ്ങിയ  യൂണിറ്റുകൾ സ്കൂളുകളിൽ പ്രവർത്തിക്കുമ്പോൾ ഇവയ്ക്കുള്ള ഫണ്ട്  എയിഡഡ് സ്കൂളുകളിൽ അതത്  മാനേജ്മെന്റുകൾ കണ്ടെത്തണം എന്നുള്ള സർക്കാരിന്റെ പുതിയ ഉത്തരവ് സ്കൂളുകളെ ദോഷകരമായി ബാധിക്കുമെന്നും അത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടുചവറ ഉപജില്ല പ്രസിഡന്റ് രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മായാ ശ്രീകുമാർ, അക്ബർ. ടി, ഉഷ, സിറിൽ കെ മാത്യു ഗംഗാറാം, ജയലക്ഷ്മി, ലക്ഷ്മി പ്രിയ  തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ചവറ ഉപജില്ലയിലെ ആദ്യത്തെ മെമ്പർഷിപ്പ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് നിന്നും തേവലക്കര എസ് ഐ എൽപിഎസ് മുള്ളി ക്കാല മാനേജർ അക്ബർ ടി ഏറ്റുവാങ്ങി.

Advertisement