കരുനാഗപ്പള്ളി: വ്യാപാരസ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങളില്‍ പബ്ലിക് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തണമെന്നും, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഉദ്ഘാടന മാമാങ്കം നടത്തി നിര്‍ത്തിവച്ചിരിക്കുന്ന വഴിയോര വിശ്രമകേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും, കെ.എസ്.ആര്‍.റ്റി.സി ബസ്സ് പാര്‍ക്കിംഗും ഓപ്പറേറ്റിംഗ് സെന്ററും കരുനാഗപ്പള്ളി മാര്‍ക്കറ്റിലുളള പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ആരംഭിക്കണമെന്നും, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് സമീപത്തുളള ഓട്ടോസ്റ്റാന്റ് റോഡില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും, കരുനാഗപ്പള്ളിയിലുളള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പോലീസിന്റെ സഹായം ഉണ്ടാകണമെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) കരുനാഗപ്പള്ളി മാര്‍ക്കറ്റ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
അഷറഫ് പള്ളത്തുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉത്ഘാടനം ചെയ്തു. റൂഷ.പി.കുമാര്‍, ഷംസുദ്ദീന്‍ ഷഹനാസ്, എം.പി.ഫൗസിയാബിഗം എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റായി അഷറഫ് പള്ളത്തുകാട്ടില്‍, ജനറല്‍ സെക്രട്ടറി അഹിനസ്, ട്രഷറര്‍ എം.പി ഫൗസിയാബീഗം, വര്‍ക്കിംഗ് പ്രസിഡന്റ് നിഹാര്‍ വേലിയില്‍, വൈസ്പ്രസിഡന്റ് റൂഷ.പി.കുമാര്‍, ഡി.എന്‍.അജിത്ത്, സെക്രട്ടറിമാരായി ഷഫീക്ക് എസ്.എച്ച് നൈറ്റീസ്, അസീസ്, വിശ്വം എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി
അഹിനസ്