കുഴിമതിക്കാട്ട് വീട്ടമ്മയുടെ താലിമാലപൊട്ടിച്ച് കടന്നുകളഞ്ഞപ്രതിയെ ഏറെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കി

Advertisement

എഴുകോണ്‍. വീട്ടമ്മയുടെ താലിമാലപൊട്ടിച്ച് കടന്നുകളഞ്ഞപ്രതിയെ ഏറെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കി.
നവംബര്‍ 19ന് കുഴിമതിക്കാട് വച്ച് കിളുന്നുമൂട്ടില്‍ ബിജുഭവനില്‍ ജിതാലക്ഷ്മിയുടെ 2 പവന്‍താലിമാലയാണ് പൊട്ടിച്ചത്. സുഹൃത്തുമൊത്ത് വന്ന തിരുവനന്തപുരം സ്വദേശി സുരേഷിനെയാണ് പിടികൂടിയത്. കൂട്ടാളിക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. വഞ്ചിയൂര്‍ തുമ്പ സ്റ്റേഷനുകളില്‍ ആംസ് ആക്ട് നാലുകേസുകളിലെ പ്രതിയാണ് സുരേഷ്.
എഴുകോണ്‍ എസ്‌ഐ മാരായ അനിസ്,ജോസ്, സിപിഒ മാരായ കിരണ്‍ അജിത്ത്,രാഹുല്‍, വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്‌

Advertisement