കൊല്ലത്ത് റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

Advertisement

കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായർ വൈകിട്ട് അഞ്ചോടെ ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മേൽപ്പാലത്തിന്റെ കൈവരിയിയിലിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ആർപിഎഫും ഫയർഫോഴ്‌സും സ്ഥലത്തെത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement