കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കടയ്ക്കല്‍: കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടില്‍ ശ്രീജ (36)യെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ ദര്‍പ്പക്കാട് അംബേദ്കര്‍ നഗറിന് സമീപത്തുള്ള കുളത്തില്‍ ആണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ യുപി സ്‌കൂളില്‍ അറബിക് അധ്യപികയാണ് ശ്രീജ. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കല്‍ ഫയര്‍ഫോഴ്സ് എത്തി കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ചിതറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisement