കുടിവെള്ളംകിട്ടാനില്ല യുഡിഎഫ് പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

Advertisement

ശാസ്താംകോട്ട: ഒരാഴ്ച കാലമായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലകര, ഉള്ളുരുപ്പ്, കോയിക്കൽഭാഗം, ഐത്തോട്ടുവ,കുമ്പള തറ, കോയി പുറം എന്നീപ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. കുന്നിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ്ങ് മുടങ്ങിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. വീടുകളിൽ വോട്ടഭ്യർത്ഥനയുമായി കയറിയ നടുവിലക്കര 8-ാം വാർഡിലെയു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നോട് നാട്ടുകാർ പരാതി പറഞ്ഞതനുസരിച്ച് യു.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് അധികാരികളേയുംജല അഥോറിറ്റിഉദ്യോഗസ്ഥരേയുംസമീപിച്ച്പമ്പ്ഹൗസിന്റെ പോരായ്മ പരിഹരിച്ച് എത്രയുംവേഗം ജലവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപെട്ടിരുന്നു. പമ്പ് ഹൗസിന്റെ അറ്റകുറ്റ പണി നടത്തിതിങ്കളാഴ്ച രാത്രിയിൽ തന്നെ ജലവിതരണം ആരംഭിക്കുമെന്ന ഉറപ്പ്
പഞ്ചായത്ത് – ജല അഥോറിറ്റി അധികാരികൾ നൽകിയിരുന്നു.ഉറപ്പ് പാലിച്ച് ജല വിതരണം ചൊച്ചാഴ്ച രാവിലെയും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും ജലവിതരണം ഇന്ന് തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നേതൃത്വം നൽകി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഖില. എസ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ , ലൈലാ സമദ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി.വൈ.എ. സമദ്, സുബ്രമണ്യൻ,
ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ്. കല്ലട, നേതാക്കളായ ഗീവർഗ്ഗീസ്, ഗിരീഷ് കാരാളി,
അമ്പുജാക്ഷിയമ്മ, പ്രീത ശിവൻ, റജ്ല നൗഷാദ്, നിയാസ് വിളന്തറ, കുന്നു തറവിഷ്ണുചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement