താലൂക്ക് ആശുപത്രിയില്‍ എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം

Advertisement

ശാസ്താംകോട്ട.താലൂക്ക് ആശുപത്രിയില്‍ പുനരാരംഭിച്ച എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ X-ray നിർത്തി വച്ചിട്ട് 2 വർഷമായി. ഈ കാലയളവിൽ പാവപ്പെട്ട രോഗികൾ സ്വകാര്യ മേഖലയിലെ ലാബുകളെ ആണ് ആശ്രയിച്ചത്. നീണ്ട കാലയളവിന് ശേഷം കെട്ടിയാഘോഷിച്ച് വീണ്ടും ഉദ്ഘാടന മാമാങ്കം നടത്തിയിട്ടും വൈകിട്ട് 7 മണി മുതൽ രാവിലെ 8 മണി വരെ പ്രവർത്തിപ്പിക്കാതെ സ്വകാര്യ മേഖലക്ക് കൊള്ള ലാഭമുണ്ടാക്കുവാൻ അവസരമുണ്ടാക്കുകയാണ്. അടിയന്തിരമായി
x-ray 24 മണിക്കൂറും പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് പ്രസിഡന്റ് എം.വൈ നിസാർ പറഞ്ഞു.

Advertisement