പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി… ഡോക്ടർ ഒളിവിൽ

Advertisement

ചാത്തന്നൂര്‍: ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. സെര്‍ബിന്‍ മുഹമ്മദിനെ പ്രതിയാക്കിയാണ് പാരിപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 24ന് വൈകുന്നേരമാണ് സംഭവം നടന്നത്. നൈറ്റ് ഡ്യൂട്ടിയ്ക്കിടയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മദ്യം കൊടുത്തശേഷം ക്യാഷ്വാലിറ്റി ഡ്യൂട്ടി റൂമില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോട ഡിഎംഇ നടപടിയെടുക്കുകയും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം പുറത്തറിയാതെ പോയെങ്കിലും പിന്നീട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. ഇന്നലെ പോലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതിയായ ഡോക്ടര്‍
ഡോ. സെര്‍ബിന്‍ മുഹമ്മദ് ഒളിവിലാണ്.

Advertisement