യുവാവിനെ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

Advertisement

കൊട്ടിയം: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തീപൊള്ളലേറ്റ നിലയിലും ആട്ടോയ്ക്ക് തീ പിടിച്ച നിലയിലും കണ്ടെത്തി. ഉമയനല്ലൂര്‍ മാടച്ചിറ സ്വദേശി റിയാസ് (36)നെയാണ് പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. ഉമയനല്ലൂര്‍ മാടച്ചിറ വയലിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
റിയാസിനെ പൊള്ളലേറ്റ നിലയില്‍ ഇവിടെ കാണപ്പെടുകയായിരുന്നു. ഇയാള്‍ കൊല്ലത്തു നിന്നും ഓട്ടം വിളിച്ചു കൊണ്ടുവന്ന ആട്ടോയാണ് തീ പിടിച്ച നിലയില്‍ കാണപ്പെട്ടത്. പൊള്ളലേറ്റ റിയാസിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മത്സ്യ കച്ചവടം സംബന്ധിച്ച് മാടച്ചിറ സ്വദേശികളുമായി ഇയാള്‍ക്ക് പണമിടപാടുകള്‍ ഉണ്ടായിരുന്നതായും, സ്ഥലത്തില്ലാതിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ സ്വയം തീവെച്ചതാണോ മറ്റാരെങ്കിലും ഇയാളെ തീവച്ച് കൊല്ലാന്‍ ശ്രമിച്ചതാണോയെന്നും കൊട്ടിയം പോലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement