ശാസ്താംകോട്ട:ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡബിൾ ചേംപയർ ഇൻസുലേറ്റർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശൂരനാട്,ശൂരനാട് വടക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിഡിഒ യെ ഉപരോധിച്ചു,ശാസ്താംകോട്ട ബ്ലോക്കിലെ മുഴുവൻ മാലിന്യങ്ങളും ശൂരനാട് സി.എച്ച്.സിയിൽ തള്ളുവാനുള്ള നീക്കം ഉപേക്ഷിക്കുക,ഭവന പദ്ധതികൾ നടപ്പിലാക്കുക,എ.എസ്, റ്റി.എസ് എന്നിവ ഇല്ലാതെ സ്വകാര്യ കമ്പനിക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന ഉപരോധ സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സുദർശൻ,സുനിത ലത്തീഫ്,അഞ്ജലി നാഥ്,ദിലീപ്,മണ്ഡലം പ്രസിഡന്റ്മാരായ നളിനാക്ഷൻ,പ്രസന്നൻ വില്ലാടൻ,ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ഇൻസുലേറ്റർ സ്ഥാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്