കലാകിരീടത്തിനായി ഇഞ്ചോടിഞ്ച്

Advertisement

കൊട്ടാരക്കര: രണ്ടാം ദിനത്തില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഉപജില്ലകള്‍. 300 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ലയാണ് മുന്നില്‍. 290 പോയിന്റുമായി ചാത്തന്നൂർ തൊട്ടുപിന്നിലുണ്ട്.
കൊല്ലം-286, വെളിയം-283, കൊട്ടാരക്കര-265, കുണ്ടറ-263, ചടയമംഗംലം-261, പുനലൂര്‍-258, കുളക്കട-242, അഞ്ചല്‍-240, ശാസ്താംകോട്ട-234, ചവറ-230 എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂളുകളില്‍ 84 പോയിന്റുമായി കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ വി. എച്ച്.എസ്.എസാണ് മുന്നിലുള്ളത്. ചടയമംഗലം കുറ്റിക്കാട് സിപിഎച്ച്എസ്എസ് 67 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ജിഎച്ച് എസ് എസ് കടയ്ക്കൽ, ചടയമംഗലം 60 പോയിന്റുമായി മൂന്നാമതും ആതിഥേരായ കൊട്ടാരക്കര ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് 58 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്.

Advertisement