കാര്‍ തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി…നാല് പേര്‍ക്ക് പരിക്ക്

Advertisement

ചാത്തന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. വേളമാനൂര്‍ അമ്പൂരി ചരുവിള വീട്ടില്‍ അശോകന്‍ (51), പാളയംകുന്ന് രമേശ് ഭവനില്‍ രമേശന്‍ (55) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ പാരിപ്പള്ളി ജവഹര്‍ ജാങ്ഷനില്‍ ലതിക ഭവനില്‍ ഷിജി (39), അനില്‍കുമാര്‍ (51) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കൊല്ലം – തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കട ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യകാര്‍ അലക്ഷ്യമായി വര്‍ക്കല ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ എതിരെ വന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് വഴിയോരത്ത് കച്ചവടം ചെയ്തിരുന്നവരെയും മറ്റും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു. പാരിപ്പള്ളി പോലിസ് കേസെടുത്തു.

Advertisement