യുവാവിനെ തീപൊള്ളലേറ്റ നിലയിലും ഓട്ടോയ്ക്ക് തീ പിടിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേര് പോലിസ് കസ്റ്റഡിയിൽ (ഫോട്ടോ)

Advertisement

കൊട്ടിയം: ദുരൂഹ  സാഹചര്യത്തിൽ യുവാവിനെ തീപൊള്ളലേറ്റ നിലയിലും ആട്ടോയ്ക്ക് തീ പിടിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു 
ഉമയനല്ലൂർ മാടച്ചിറ സ്വദേശികളായ ഷഫീക്ക്, (36), അഹമ്മദ് തുഫൈൽ(29) എന്നിവരെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. .ഓട്ടോയിൽ  പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട മാടച്ചിറ സ്വദേശി റിയാസ്( 36) ൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഉമയനല്ലൂർ മാടച്ചിറ വയലിന് സമീപം
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. റിയാസിനെ പൊള്ളലേറ്റ നിലയിൽ ഇവിടെ കാണപ്പെടുകയായിരുന്നു. ഇയാൾ കൊല്ലത്തു നിന്നും ഓട്ടം വിളിച്ചു കൊണ്ടുവന്ന ഓട്ടോയാണ് തീ പിടിച്ച നിലയിൽ കാണപ്പെട്ടത്. ഓട്ടോ ഉമയനല്ലൂർ മാടച്ചിറയിൽ എത്തിയപ്പോൾ  രണ്ടു പേർ തടഞ്ഞു നിർത്തി റിയാസുമായി വാക്കേറ്റം നടന്നുകൊണ്ടിരിക്കെ ആട്ടോയ്ക്ക് തീ പിടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ മുജീബ് പറയുന്നത്. പൊള്ളലേറ്റ നിലയിൽ ആട്ടോയിൽ കാണപെട്ട റിയാസിനെ ജില്ലാ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുംപ്രവേശിപ്പിക്കുകയായിരുന്നു. മൽസ്യ കച്ചവടം സംബന്ധിച്ച് പിടിയിലായ മാടച്ചിറ സ്വദേശികളുമായി
പൊള്ളലേറ്റ  ഇയാൾക്ക് പണമിടപാടുകൾ ഉണ്ടായിരുന്നതും അതിനെ കുറിച്ചുള്ള സംസാരമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നും പോലിസ് പറയുന്നു. കുറച്ചു ദിവസമായി സ്ഥലത്തില്ലാതിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ഫോറൻസിക് സംഘത്തിൻ്റെ പരിശോധനാ ഫലം ലഭിച്ചെങ്കിലെ എന്താണ് തീവെക്കാൻ ഉപയോഗിച്ചതെന്ന് അറിയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം പോലിസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement