അമിത ലോഡുമായി എത്തിയ മിനി ലോറിയുടെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി

Advertisement

ചാത്തന്നൂർ : മരക്കുളം -ഇടനാട് റോഡിൽ അമിത ലോഡുമായി എത്തിയ മിനി ലോറിയുടെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. ഇന്നലെ വൈകുന്നേരം 3.45ന് സ്കൂൾ വിടുന്ന സമയത്ത് വാഹനത്തേക്കാൾ നീളമുള്ള 
വലിയ തടിയുമായി  കുത്തനെയുള്ള കയറ്റത്തിൽ ഓട്ടത്തിനിടയിൽ മുൻഭാഗത്തെ കാബിനും ഡ്രൈവറും ഉൾപ്പടെയാണ്‌ ഉയർന്നത്. തുടർന്ന് ഓടികൂടിയ നാട്ടുകാർ ക്രയിൻ ഉപയോഗിച്ച് വാഹനം താഴ്ത്തി 
പിറക് വശത്തെ കെട്ടുകൾ അഴിച്ചു വാഹനം താഴ്ത്തി അപകടം ഒഴിവാക്കി.

Advertisement