സംരക്ഷണം കിട്ടാതെ അഞ്ചുമാസമായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കിടന്ന വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

Advertisement

കരുനാഗപ്പള്ളി.സംരക്ഷണം കിട്ടാതെ അഞ്ചുമാസമായി റെയിൽവേ സ്റ്റേഷനിൽ കിടന്ന വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അഞ്ചുമാസമായി ബന്ധുക്കളുടെ സംരക്ഷണം കിട്ടാതെ കിടന്ന ഓച്ചിറ,മഠത്തിൽ കാരായ്മ വാർഡിൽപ്രദീപ് ഭവനത്തിൽ താമസിച്ച67 വയസ്സുള്ള ശിവപ്രകാശിനെയാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. ആഹാരം കഴിക്കാതെ ശരീരം വളരെ ക്ഷീണിച്ച് അവശനിലയിൽ റെയിൽവേ സ്റ്റേഷനിൽ കിടക്കുകയായിരുന്നു. റെയിൽവേ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ റെയിൽവേ സ്റ്റേഷനിൽ പോയി ശിവപ്രകാശനെ കണ്ട്
ആഹാരങ്ങളും മറ്റും വാങ്ങിക്കൊടുക്കുകയും കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ തേവലക്കര സ്നേഹനിലയം അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. രണ്ട് ആൺ മക്കൾ ഉണ്ടെന്നും രണ്ടു വർഷമായി വീട്ടിൽനിന്ന് പുറത്തായി എന്നും മക്കൾ ശാരീരിക മായി ഉപദ്രവിക്കുമെന്നും എന്നും ഇദ്ദേഹം പറയുന്നു.

Advertisement