സിപിഎമ്മിൻ്റെ ധർണയിൽ പങ്കെടുത്തില്ല;ശൂരനാട് വടക്ക് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട. സിപിഎം സംഘടിപ്പിച്ച ധർണാ സമരത്തിൽ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ഇന്നലെയാണ് സംഭവം.കഴിഞ്ഞ ദിവസം നടന്ന സിപിഎം ധർണയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനാൽ തൊഴിലിന് ഇറങ്ങേണ്ടെന്ന് ജോലിക്ക് എത്തിയവരോട് മേറ്റുമാർ അറിയിക്കുകയായിരുന്നു.വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരമാണ് തൊഴിൽ നൽകാത്തതെന്നും ഇവർ അറിയിച്ചതായാണ് പരാതി ഉയരുന്നത്.നടപടി ആവശ്യപ്പെട്ട് പത്മവിലാസത്തിൽ പത്മാവതി എന്ന തൊഴിലാളി ശൂരനാട് വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.അതിനിടെ പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ല എന്ന വാദം നിരത്തി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിൽ നിഷേധിച്ച് അവരെ ജോലി സ്ഥലത്തു നിന്നും ഇറക്കിവിട്ട നടപടി പ്രതിഷേധാർഹമാണെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐഎൻടിയുസി ശൂരനാട് വടക്ക് മണ്ഡലം പ്രസിഡൻ്റ് ലെത്തീഫ് പെരുംകുളം ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here