കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ തൽസ്ഥാനം രാജിവെച്ചു ഇടതുമുന്നണി ധാരണ പ്രകാരമാണ് ചെയർമാൻ കോട്ടയിൽ രാജുവിന്റെ രാജി. ഇന്നുച്ചക്ക് ശേഷം നടന്ന നഗരസഭ കൗൺസിലിന് ശേഷമാണ് രാജി സമർപ്പിച്ചത്. നാല് വർഷക്കാലം സി.പി.എം നും അതിനു ശേഷമുള്ള ഒരു വർഷക്കാലം സി.പി.ഐക്കും എന്ന മുൻധാരണയുണ്ടായിരുന്നു. നഗര സഭ സെക്രട്ടറിയുടെ അഭാവത്തിൽ AE ഷാജിയുടെ മുൻപാകെയാണ് രാജി സമർപ്പിച്ചത്. ഡിസംബർഇരുപത്തിയെട്ടോടെ നാല് വർഷക്കാല സമയ പരിധി തീരുമായിരുന്നുവെങ്കിലും നേരത്തെ യുള്ളരാജി പാർട്ടിക്കകത്തെ പടലപിണക്കവും ഗുരുതരമായ ആരോപണവും മൂലമാണെന്നാണ് സൂചന. രാജുവിന്‍റെ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിട്ടില്ലെന്നാണ് വിവരം.
കോട്ടയിൽ രാജുവിനെതിരെ താൽക്കാലിക ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം ന്റെ വിവിധ കമ്മിറ്റികളിൽ വിമർശനമുയർന്നിരുന്നു. രാജിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നഗരസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ഉപഹാരങ്ങളും നൽകി.