ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം നടക്കുമ്പോൾ പാലത്തിനു മുകളിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാരഥി ജംഗ്ഷനിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് നിർമ്മിച്ചു കൊണ്ടിരുന്നപാലമാണ് കോൺക്രീറ്റിനിടെ തകർന്നു വീണത്.നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികൾ വളഞ്ഞ താഴേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
അപകടസമയത്ത് തൊഴിലാളികള്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു.