മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ആരംഭിച്ചു. പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന സമ്മേളനം കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ബി. സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനന്തു ഭാസി കൃതജ്ഞതരേഖപെടുത്തി ചടങ്ങിൽ സ്ഥിരസമിതി അദ്ധ്യക്ഷൻ മാരായ സജിമോൻ, ഷീബ സിജു, മനാഫ് മൈനാഗപ്പള്ളി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രോഗ്രാം കൺവീനർ ആയ പി.എം സെയ്ദ്, മെമ്പർമാരായ ബിന്ദു മോഹൻ, ബിജുകുമാർ, രജനി സുനിൽ, റാഫിയ നവാസ്, ബിജി കുമാരി, ലാലി ബാബു, സി. ഡി. എസ് ചെയർ പേഴ്സൺ അമ്പിളി, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് E, അസിസ്റ്റന്റ് സെക്രട്ടറി ബി. ഹരികുമാർ, ഹെഡ്‌ ക്ലർക്ക് അജയ് പ്രാൺ. ബി, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഗ്രൗണ്ടുകളിൽ ആരംഭിച്ച കലാ കായിക മത്സരം 30- ന് സമാപിക്കും.

Advertisement