മുനമ്പം വഖഫ് വിഷയത്തിൽ കേരളാ കോൺഗ്രസ്സ് (എം) എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തോടൊപ്പം : വഴുതാനത്ത് ബാലചന്ദ്രൻ

Advertisement

ശാസ്താംകോട്ട. ഭരണ കക്ഷിയിലെ പ്രധാന ഘടക കക്ഷിയെന്ന നിലയിൽ, വഖഫ് വിഷയമെന്നല്ല, ഏത് സാമൂഹിക വിഷയങ്ങിളിലും, എൽ ഡി എഫിൻ്റെ പ്രെഖ്യാപിത നയത്തിനോ തീരുമാനങ്ങൾക്കൊ വിരുദ്ധമായി കേരളാ കോൺഗ്രസ്സ് (എം)ൻ്റെ ഭാഗത്ത് നിന്നും നാളിതുവരെ ഒരു പ്രസ്‌താവനകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ. പാര്‍ട്ടി നിയോജക മണ്ഡലം പ്രിസിഡന്റ് അഡ്വ.എ ഷാനവാസിന്‍റെ രാജിയോട് പ്രതികരിക്കുകയായിരുന്നു ജില്ലാ പ്രസിഡന്റ്.

കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ട് മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന ബി ജെ പി സംഘപരിവാർ നീക്കങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷ മുന്നണിക്ക് കരുത്തുണ്ട്.

മുനമ്പത്തെ വഖഫ് വിഷയത്തിൽ റിട്ടയർഡ് ജെസ്‌റ്റിസ് രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ ജുഡീഷ്യൽ കമ്മീഷന് രൂപം നൽകി ഉത്തരവ് ഇറങ്ങി കഴിഞ്ഞു. വസ്‌തുതകൾ ഇതായിരിക്കെ കേരളാ കോൺഗ്രസ്സ് (എം) നെയും ആദരണീയനായ പാലാ ബിഷപ്പിനെയും അധിക്ഷേപിച്ചുകൊണ്ട് കുന്നത്തൂരിൽ ഒരു വ്യക്തി നടത്തിയ രാജി നാടകം എന്തിന് വേണ്ടിയുള്ളതാണെന്ന് എല്ലാവർക്കും അറിയാം.

മാണിസാറിന്റെ ആത്മാവ് കുടികൊള്ളുന്ന ഈ പാർട്ടിയെ തകർക്കാൻ ഇവിടെ ഒരു വിഘടന ശക്തികൾക്കും സാധ്യമാകത്തില്ലായ ന്നതിൻ്റെ തെളിവാണ് ചെയർമാൻ ശ്രീ ജോസ് കെ മാണി പിൻതുടർന്നുവരുന്ന മത സൗഹാർദ്ദതയും മതേതരത്വവും ഇടതുപക്ഷനയവും എന്നും ബാലചന്ദ്രന്‍ വ്യക്തമാക്കി.