കരുനാഗപ്പള്ളി സിപിഎം വിഭാഗീയത തെരുവില്‍

Advertisement

കരുനാഗപ്പള്ളി. സിപിഎം വിഭാഗീയത തെരുവില്‍, കുലശേഖരപുരത്തെ സംഘര്‍ഷത്തില്‍ നാണംകെട്ട് സി പി ഐ എം . സംസ്ഥാന കമ്മിറ്റിയംഗങ്ങളെ പൂട്ടിയിട്ടതിൽ നടപടി വേണമെന്ന് ആവശ്യം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഒരു സി പി ഐ എം പ്രവർത്തകരുടെ പ്രതിഷേധം. പാർട്ടി നേതൃത്വത്തിന് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സി പി ഐ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച തെരുവ് യുദ്ധം നടന്നത്.സമ്മേളനത്തെ നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടിയിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
സംഭവത്തിൽ സി പി ഐ എം സംസ്ഥാന നേതൃത്വo കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് നേത്യത്വത്തിൻ്റെ വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ ഉടൻ സംഘടനപരമായ നടപടി ഉണ്ടായേക്കുo.
പ്രശ്നമുണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവരാണെന്ന് ലോക്കൽ സെക്രട്ടറി എച്ച് എ സലാം പറഞ്ഞു

അതേ സമയം ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു.സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനുo, ജെ മേഴ്സിക്കുട്ടിയമ്മയും പങ്കെടുത്ത ലോക്കൽ സമ്മേളനത്തിലാണ് പ്രതിഷേധം ഉണ്ടായത്.
സി പി ഐ എo നേതൃത്വത്തിന് എതിരെ പോസ്റ്ററും കരുനാഗപ്പള്ളിയിൽ പ്രത്യക്ഷപ്പെട്ടു.പാർട്ടി നേതൃത്വം കുറവ സംഘമെന്നായിരുന്നു വിമർശനം . സേവ് സി പി ഐ എമ്മിൻ്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനിടയിൽ കരുനാഗപ്പള്ളിയിൽ ഒരു വിഭാഗം സി പി ഐ എം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവർക്കെതിരെ നേതൃത്വം ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം തുടർ സമരങ്ങൾ നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ ഏറിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് തടഞ്ഞതിനെ തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തൽക്കാലം പ്രവർത്തകർ സമരമവസാനിപ്പിച്ച പ്രവർത്തകരുടെ തുടർച്ചയായ പരസ്യ പ്രതിഷേധം എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് സി പി ഐ എം നേതൃത്വo.

സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടാനാണ് സാധ്യത.