യു ആർ ഐ കപ്പ് , ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താംകോട്ട :യുണൈറ്റഡ് റിലീജിയസ് ഇനിഷിയേറ്റീവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കരിക്കം ഇൻ്റർനാഷണൽ സ്കൂളിൽ വെച്ചുനടന്ന വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. മാർ ബസേലിയസ് പബ്ലിക് സ്കൂളിനെ 7-0 ന് തോൽപിച്ചാണ് ബ്രൂക്ക് വിജയകിരീടമണിഞ്ഞത്. പത്താം ക്ലാസിൽ നിന്നും ശ്രീഹരി. ആർ.ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡും നേടി. എട്ടു ടീമുകളാണ് മത്സരരംഗത്തുണ്ടാണ്ടായിരുന്നത്. ഒന്നാം സെമി ഫൈനലിൽ ബി. ആർ. എം സെൻട്രൽ സ്കൂളും മാർ ബസേലിയസുമാണ് ഏറ്റുമുട്ടിയത്.രണ്ടാം സെമിയിൽ ബ്രൂക്ക് ഇൻ്റർനാഷണലും കരിക്കം ഇന്റർനാഷണലുമായായിരുന്നു മത്സരം . പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മാർ ബസേലിയസ് ഫൈനലിസ്റ്റുകളായപ്പോൾ ആധികാരികമായ ജയത്തോടെ ബ്രൂക്ക്സെമിയിലും ഫൈനലിലും വിജയികളായി. ലൂസേഴ്‌സ്‌ ഫൈനലിൽ വിജയിച്ച ബി. ആർ. എം. സെൻട്രൽ സ്കൂളിനാണ് മൂന്നാം സ്ഥാനം.