ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്

Advertisement

ശാസ്താംകോട്ട:രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ മെഷീൻ തകരാറിനെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്ത ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.എക്സ് റേ യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധിഷേധ ധർണ നടത്തുകയും ആർഎംഒയ്ക്ക് നിവേദനം നൽകുകയും ചെയ്തു.യൂണിറ്റിൻ്റെ പ്രവർത്തനം അടിയന്തിരമായി പുന:സ്ഥാപിക്കാമെന്ന് അധികാരികൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ്‌ ലോജു ലോറൻസ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉത്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ റിയാസ് പറമ്പിൽ,സനുലാൽ,ഹരി,നിയാസ്,സഞ്ജു തരകൻ,മീനാക്ഷി,ഷിഫാന,നന്ദ,ആഷിക്, അൽ ആമീൻ,നാദൂ തുടങ്ങിയവർ സംസാരിച്ചു

Advertisement