കൊട്ടാരക്കര താലൂക്ക് ഓഫീസിലെ അഴിമതി, നടപടി ആയി

Advertisement

കൊട്ടാരക്കര. താലൂക്ക് ഓഫീസിലെ അഴിമതി. നടപടിയുമായി ലാൻഡ് റവന്യൂ കമ്മീഷണർ. 4 ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സ്ഥലം മാറ്റം. ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത് ജില്ലയിലെ പൊതുജന സമ്പർക്കം കുറഞ്ഞ താലൂക്കുകളിലേക്ക്. മാറ്റം ലഭിച്ച ജീവനക്കാർ ഇന്നുതന്നെ ബന്ധപ്പെട്ട ഓഫീസുകളിൽ ചുമതല ഏറ്റെടുക്കണം.

ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരെ കുറിച്ച് വകുപ്പിന് കിട്ടിയത് നിരവധി പരാതികൾ. ഇൻസ്പെക്ഷൻ സ്കോഡ് ശുപാർശ ചെയ്തത് അഞ്ച് ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റാൻ ആണ് നിര്‍ദ്ദേശം. കൈക്കൂലി കേസിൽ നേരത്തെ തഹസിൽദാർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് നടപടിയെടുത്തിരുന്നു