പോക്സോ കേസ് : പ്രതിക്ക് 45 വർഷം കഠിന തടവും 1,10,000  രൂപ പിഴയും

Advertisement

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 45 വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർല. ഇളമാട് നെട്ടയം , ഇളവൂർ ലക്ഷം വീട് കോളനിയിൽ ബിനു ഭവനിൽ നിന്നും ഉമ്മന്നൂർ മണ്ണത്താമര എന്ന സ്ഥലത്ത് ജോർജ് ഭവനിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മനോജ് എന്ന് വിളിക്കുന്ന മധു എന്നയാളിനെയാണ് ശിക്ഷിച്ചത്. 2021 ജൂലൈ മാസത്തിൽ നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ കെ.എസ്. ദീപു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി. എസ് പ്രശാന്ത് അന്വേഷണം പൂത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷുഗു. സി. തോമസ് ഹാജരായി.

Advertisement