മണ്‍റോത്തുരുത്ത്. കല്ലടയാർ ഏറ്റവും വീതിയിൽ ഒഴുകുന്ന സ്ഥലത്തു, ഇരുകരകളിൽ കിടക്കുന്ന പ്രദേശങ്ങൾ ചേർത്തു ഒറ്റ വാർഡാക്കാനുള്ള മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ കരട് നിർദേശങ്ങൾ വിവാദമായി.ഇതിൽ പുന:പരിശോധന ആവശ്യപ്പെട്ട് കല്ലട മേഖലയിലെ മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ഡീ ലിമിറ്റേഷൻ കമ്മിഷൻ മുൻപാകെ ഹർജി നൽകി.
കല്ലടയാറിന്റെ വടക്കേകരയിലെ കിടപ്രം വടക്ക് വാർഡിൽ നിന്നും ഒരു ഭാഗം തെക്കേകരയിലെ രണ്ടാം വാർഡിൽ ചേർക്കാനുള്ള നിർദേശം പിൻവലിക്കുക, ടെലിഫോൺ എക്സ്ചേഞ്ച്, റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങൾ ചേർത്തുള്ള പുതിയ കൺട്രാംകാണി തെക്ക് വാർഡിൽ, അവിടെനിന്നും ഏറെ അകലെയുള്ള വല്യത്ത് കലുങ്ക്,മംഗലത്ത് കലുങ്ക്, മില്ല് മുക്ക് പ്രദേശങ്ങൾ ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കുക,എട്ടും ഒൻപതും വാർഡുകൾ ക്രമീകരിച്ചു ഡേവിഡ് കലുങ്ക്-കല്ലുവിള അതിർത്തിയിൽ നിന്നും പകരം പ്രദേശം പുതിയ വാർഡിൽ ഉൾപ്പെടുത്തുക,നാലാം വാർഡിലെ,റോഡിനു വടക്ക് ആറ്റുതീരം ചേർന്നുള്ള ഓലാത്ര, കരാലത്തു ഭാഗം തൂമ്പുമുഖം വാർഡിൽ ചേർക്കുക, ആറാം വാർഡിലെ, ലിങ്ക് റോഡ് ചേർന്നുള്ള തട്ടയിൽ – കക്കാട്ട് കടവ് ഭാഗം നെന്മേനി വാർഡിൽ ചേർക്കുക, വില്ലിമംഗലം വെസ്റ്റിനെ നെന്മേനി വടക്ക് എന്നും നെന്മേനി കിഴക്കിനെ വില്ലിമംഗലം തെക്ക് എന്നും , നെന്മേനിയെ നെന്മേനി സെൻട്രൽ എന്നും പുനർ നാമകരണം ചെയുക എന്നിവയാണ് ഭേദഗതി നിർദേശങ്ങൾ.
പ്രസിഡന്റ് പി. വിനോദ്, സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ, ആർ. അശോകൻ, പാലവിളയിൽ പ്രസന്നകുമാർ, ഡി. ശിവപ്രസാദ്, മംഗലത്ത് ഗോപാലകൃഷ്ണൻ, എസ്. സോമരാജൻ, കളത്തറ ശാന്ത കുമാർ,എൻ. അംബുജാക്ഷ പണിക്കർ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.