കുണ്ടറയില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി

Advertisement

കൊല്ലം: കുണ്ടറയില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന് പരാതി. കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയാണെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ കുണ്ടറ പോലീസ് ഭര്‍ത്താവായ നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശരീരമാസകാലം അടിക്കുകയും കടിക്കുകയും ചെയ്തു എന്നാണ് ആരോപണം.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ നിതിന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്. സ്വര്‍ണം നല്‍കാന്‍ വിസമ്മതിച്ചപ്പോളാണ് മര്‍ദനമുണ്ടായതെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമില്‍ വാതിലടച്ചായിരുന്നു മര്‍ദനമുണ്ടായത്. നിതിന്റെ അമ്മയും, സഹോദരിയും വീട്ടില്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു.

Advertisement