കുന്നത്തൂരിൽ കുടിവെളള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്വകാര്യ ബസ് അകപ്പെട്ടു

Advertisement

കുന്നത്തൂർ:കുന്നത്തൂരിൽ കുടിവെളള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്വകാര്യ ബസ് അകപ്പെട്ടു.കൊട്ടാരക്കരയിൽ നിന്നും തെങ്ങമത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൻ്റെ മുൻവശത്തെയും പിറകിലെയും ഇടതുഭാഗത്തെ ടയറുകളാണ് പൈപ്പ് സ്ഥാപിച്ച ശേഷം നികത്തിയ ഭാഗത്ത് പുതഞ്ഞത്.നെടിയവിള – വേമ്പനാട്ടഴികത്ത് റോഡിൽ ഇന്ന് പകൽ 2.15 ഓടെ കരിമ്പിൻപുഴ ക്ഷേത്രത്തിനു സമീപം ആലുംകടവിലാണ് സംഭവം.എതിർ ദിശയിൽ നിന്നെത്തിയ കാറിന് സൈഡ് കൊടുക്കവേയാണ് ബസ് കുഴിയിലേക്ക് ചാഞ്ഞത്.അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല.സർവ്വീസും മുടങ്ങി.ബസ്സിന് കാര്യമായ തകരാർ സംഭവിച്ചിട്ടുള്ളതായാണ് വിവരം.കുന്നത്തൂർ -കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയോരം ആഴത്തിൽ കുഴിച്ച് വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്.സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തകർന്നടിഞ്ഞതും വീതി കുറഞ്ഞതുമായ ഈ റോഡിൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതെന്ന പരാതി ശക്തമാണ്.കുന്നത്തൂർ അമ്പുവിള ഭാഗത്തു നിന്നും ആരംഭിച്ച കുഴിയെടുപ്പ് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടി മടങ്ങുകയാണ്.മഴ ശക്തമായതോടെ കുഴികളിൽ മണ്ണ് ഇരുത്തിയും ചെളിക്കുനയായി മാറിയതും അപകട ഭീഷണിയായി മാറിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here