സഹചാരി പുരസ്ക്കാരം ചവറ ബി ജെ എം ഗവ.കോളേജ് എൻഎസ്എസ്യൂണിറ്റ് ഏറ്റുവാങ്ങി

Advertisement


ചവറ: കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ‘ഉണർവ് 2024 ‘ സംഘടിപ്പിച്ചു. ഭിന്നശേഷി വ്യക്തികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ഭിന്ന ശേഷി മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ഭിന്നശേഷി അവാർഡ ദാനം തൃശൂർ വി.കെ.എൻ.എം. ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന ചടങ്ങിൽ വിതരണം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന എൻഎസ്എസ് യൂണിറ്റുകൾക്ക് നൽകുന്ന സഹചാരി പുരസ്കാരം ചവറ ബി.ജെ.എം. ഗവൺമെൻ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി. ഗോപകുമാർ ഏറ്റുവാങ്ങി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here