കൊല്ലം ബീച്ചില്‍ തിരയില്‍പെട്ട യുവതിയെയും കുട്ടികളെയും രക്ഷപെടുത്തി

Advertisement

കൊല്ലം: ബീച്ചില്‍ തിരയില്‍പെട്ട യുവതിയെയും രണ്ട് കുട്ടികളെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. മീയന്നൂര്‍ സ്വദേശി സബീന (46), മകള്‍ ആമീന (20), അയല്‍പക്കത്തെ കുട്ടിയായ ഇഷ (4) എന്നിവരെയാണ് രക്ഷപെടുത്തിയത്.
ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. തിരയില്‍ കാല്‍ നനയ്ക്കവെ ഇവര്‍ പെട്ടെന്ന് തിരയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍തന്നെ ലൈഫ് ഗാര്‍ഡുകള്‍ മൂവരെയും രക്ഷപെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമിനയുടെ കൈയ്ക്ക് സാരമായി പരിക്കുണ്ട്.
ലൈഫ് ഗാര്‍ഡുകളായ സതീഷ് ആര്‍, ആന്റണി ജോണ്‍സണ്‍, ഷാജി ഫ്രാന്‍സ്, നാട്ടുകാരായ ബിനു, മില്‍ട്ടണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

Advertisement