എംപി ഇടപെട്ടു : ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു

Advertisement

ശാസ്താംകോട്ട.കൊടിക്കുന്നതിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്ന് മാസങ്ങളായി മിഴി അടച്ചിരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ പ്രകാശിച്ചു. കഴിഞ്ഞാഴ്ച റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയ എംബിയോട് ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനെ സംബന്ധിച്ചുള്ള നിരവധി പരാതികളാണ് യാത്രക്കാരും നാട്ടുകാരും ഉന്നയിച്ചിരുന്നത്. തുടർന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഉദ്യോഗസ്ഥർക്ക് ലൈറ്റ് അടിയന്തരമായി പ്രകാശിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയ എം പി ആവശ്യമായ അറ്റകുറ്റപ്പണി റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ ഇലക്ട്രിക്കൽ വിഭാഗം കഴിഞ്ഞദിവസം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here