‘ഭാര്യയുടെബിസിനസ് പങ്കാളി രണ്ടു ദിവസം മുന്‍പ് തന്നെ കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ല… ബേക്കറി ബിസിനസ്‌ നടത്തുന്നതിൽ പത്മരാജന് താല്പര്യം ഇല്ലായിരുന്നു’

Advertisement

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊന്നകേസില്‍ ഭർത്താവായ പ്രതി പത്മരാജന് അനില സുഹൃത്തായ യുവാവുമായി ചേർന്ന് ബേക്കറി നടത്തുന്നത് താല്പര്യമില്ലായിരുന്നു.
ബിസിനസ് പങ്കാളി രണ്ടു ദിവസം മുന്‍പ് തന്നെ മര്‍ദിച്ചെന്ന് പ്രതി മൊഴി നല്‍കി. കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ല. കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവാണെന്ന് അറിഞ്ഞില്ലെന്നുമാണ് പത്മരാജന്‍റെ മൊഴി. 

കൊല്ലത്ത് നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കൊട്ടിയം തഴുത്തല തുണ്ടിൽ മേലേതിൽ വീട്ടിൽ അനിലയെ (44) പത്മരാജന്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒമ്പതിന് കൊല്ലം ചെമ്മാമുക്കിലാണ് സംഭവം. ഭർത്താവ് പത്മരാജൻ കൃത്യം നടത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു. അനിലയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ചികിത്സയിലാണ്. സാമ്പത്തികപരമായും കുടുംബപരവുമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അനില സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് ബേക്കറി ആരംഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഭാരര്യ അനിലയുമായി പദ്മരാജൻ തർക്കമുണ്ടായിരുന്നു.
ബേക്കറി ആരംഭിക്കുന്നതിനായി പദ്മരാജന്റെ പക്കൽ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. കാശ് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് അനിലയുടെ സുഹൃത്ത് ഹനീഷും പദ്മരാജനുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് അനിലയും ഹനീഷും കാറിൽ സഞ്ചരിക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം . ഇതിനായി തൊട്ടിയിൽ ഇയാൾ പെട്രോൾ കരുതിയിരുന്നു. ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ ഭർത്താവ് പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നിരുന്നു. എന്നാൽ അനിലയുടെ കൂടെ ഹനീഷിന് പകരം കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ ഒമ്‌നിയിൽ പിന്തുടരുകയായിരുന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നിവാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിർത്തുകയായിരുന്നു. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്‌ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന ജീവനക്കാരൻ ഇറങ്ങിയോടി. തീപിടുത്തത്തിൽ കാർ പൊട്ടിത്തെറിച്ചു . സംഭവസ്ഥലത്ത് വച്ച് തന്നെ അനില മരിച്ചു. സംഭവം കണ്ട് നിന്ന് ചെറുപ്പക്കാരാണ് പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്‌നി. രണ്ട് വാഹനങ്ങളും പൂർണ്ണമായിക ത്തിനശിച്ചു.

Advertisement