പ്രതിയുടെ വീട്ടിൽ നിന്നും ഫോണും സ്വർണാഭരണങ്ങളും അപഹരിച്ച എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

Advertisement

കൊല്ലം. പ്രതിയുടെ വീട്ടിൽ നിന്നും ഫോണും സ്വർണാഭരണങ്ങളും അപഹരിച്ച സംഭവം. റിമാൻഡിലായ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ഷൈജു എ ക്ക് എതിരെയാണ് നടപടി.കൊല്ലം ചടയമംഗലം എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനാണ് ഷൈജു. എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്

Advertisement