കരുനാഗപ്പള്ളിക്ക് ആഹ്ളാദം,ഒരു കോടീശ്വരനെ തൊട്ടറിയാമല്ലോ

Advertisement

കരുനാഗപ്പള്ളി. 12 കോടിയുടെപൂജാ ബമ്പര്‍ വിജയിയെ കണ്ടെത്തിയതോടെ കരുനാഗപ്പള്ളിക്ക് ആഹ്ളാദം,ഒരു കോടീശ്വരനെ തൊട്ടറിയാമല്ലോ. തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍ എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നാണ് ആ ഭാഗ്യം എത്തിച്ചത്. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള ജയകുമാര്‍ ലോട്ടറി കടയില്‍ നിന്നാണ് ടിക്കറ്റുകള്‍ എടുത്തത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടി ഭാഗ്യം. ഉച്ചയോടെ ടിക്കറ്റ് എടുത്ത കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ ദിനേശ് എത്തി. ഭാര്യക്കും മക്കൾക്കും ഒപ്പം എത്തിയ ദിനേശിന് വൻ സ്വീകരണമാണ് ഏജന്‍സി ഉടമ ജയകുമാറും സംഘവും ഒരുക്കിയത്.

ഭാഗ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ദിനേശ് കുമാർ പറഞ്ഞു. കരുനാഗപ്പള്ളിയിൽ ഫാം കർഷകനാണ് ദിനേശ് കുമാർ. കമ്മീഷനും നികുതിയും കഴിഞ്ഞ് ആറുകോടി 18 ലക്ഷമാണ് ഭാഗ്യശാലിക്ക് ലഭിക്കുക. സബ്‌ ഏജൻറ് ഇല്ലാത്തതിനാൽ ആ കമ്മീഷൻ തുകയും ദിനേശ് കുമാറിന് ലഭിക്കും

Advertisement