കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് : ലോഗോ പ്രകാശനം കളക്ടർ എൻ ദേവീദാസ് നിർവ്വഹിച്ചു

Advertisement

കൊല്ലം : കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് 2024 നോടനുബന്ധിച്ചു കൊല്ലം ജില്ലാതല മത്സരങ്ങളുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ദേവീദാസ്. എൻ നിർവഹിച്ചു.കൊല്ലം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാതല മത്സരങ്ങളുടെ കൺവീനറും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറുമായ ഡോ. ജി. എബ്രഹാം തലോത്തിൽ ലോഗോ ഏറ്റുവാങ്ങി. കൊല്ലം എസ്. എൻ. പബ്ലിക് സ്കൂൾ മാനേജർ ശ്രീ. ശശികുമാർ, പ്രിൻസിപ്പൽ ശ്രീ. സുഭാഷ്, ഇൻഫെന്റ് ജീസസ് പ്രിൻസിപ്പൽ ഫാദർ. ഡോ. സിലി ആന്റണി, ചാത്തന്നൂർ വിമല സെൻട്രൽ സ്കൂൾ ഡയറക്ടർ ഫാ. ലിജോ പടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.കൊല്ലം ജില്ലയിലെ വിവിധ സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്കൂളുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ജില്ലാതല മത്സരങ്ങൾ ഡിസംബർ 11 ന് ആറ്റിങ്ങൽ ശ്രീപാദം സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്നതാണ്.